Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : True Schools

Kannur

സ​ർ​വ​ക​ലാ​ശാ​ല​ക​ള​ല്ല, തെ​രു​വു​ക​ളാ​ണ് യ​ഥാ​ർ​ഥ പാ​ഠ​ശാ​ല​ക​ൾ: പി.​എ​ൻ. ഗോ​പി​കൃ​ഷ്ണ​ൻ

ആ​ല​ക്കോ​ട്: ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന യ​ഥാ​ർ​ഥ അ​റി​വ് ന​ൽ​കു​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ള ല്ലെ​ന്നും സം​സ്കാ​ര​ത്തെ​യും ജീ​വി​ത​ത്തെ​യും അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ക​യും രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ന​മ്മു​ടെ തെ​രു​വു​ക​ളാ​ണെ​ന്നും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ പി. ​എ​ൻ. ഗോ​പി​കൃ​ഷ്ണ​ൻ. ആ​ല​ക്കോ​ട് സ​ർ​ഗ​വേ​ദി റീ​ഡേ​ഴ്സ് ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ പി. ​ടി. ത​ങ്ക​പ്പ​ൻ മാ​സ്റ്റ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന് സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗോ​പി​കൃ​ഷ്ണ​ൻ.

ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ. പ്ര​ദീ​പ്, പി.​ടി. ത​ങ്ക​പ്പ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​ആ​ർ. സ​ന്തോ​ഷ്, കെ.​എ.​എ​സ് റാ​ങ്ക് ജേ​താ​വ് എ​സ്. കാ​ർ​ത്തി​ക, ഡോ. ​ആ​ർ. ആ​ന​ന്ദ്, എ​സ്. ദേ​വാം​ശി, ജോ​യ​ൽ ജോ​ർ​ജ്, ദേ​വാ​ന​ന്ദ​ൻ സ​ജീ​വ് എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.ആ​ല​ക്കോ​ട്ടെ ആ​ദ്യ​കാ​ല സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പി.​ടി. ത​ങ്ക​പ്പ​ൻ മാ​സ്റ്റ​രു​ടെ സ്മ​ര​ണ​ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് 20,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്

Latest News

Corehub Up